ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 2ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങും. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം മതം സാമൂഹ്യ ജീവിതത്തെ മാറ്റിമറിക്കുന്നതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു. തിയറ്ററുകളില്‍ ചിത്രത്തിന് മികച്ച അഭിപ്രായം സ്വന്തമാക്കാനായെങ്കിലും വലിയ പ്രചാരണങ്ങളില്ലാതെ എത്തിയ ചിത്രം വലിയ തോതില്‍ പ്രേക്ഷകരിലേക്ക് എത്തിയില്ല.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ , ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ , ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.
ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ.
ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് , സംവിധാന സഹായികൾ – സൂനകൂമാർ , അനന്ദു വിക്രമൻ , ശരത്, ചീഫ് ക്യാമറ അസ്സോസിയേറ്റ് – ബാല, ക്യാമറ അസ്സോസിയേറ്റ്സ് – അഖിൽ , രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, പ്രൊഡക്ഷൻ മാനേജർ – രാഹുൽ , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, പ്രോജക്ട് കോ ഓർഡിനേറ്റർ – സണ്ണി താഴുത്തല.
ലീഗൽ കൺസൾട്ടന്റ് -അഡ്വക്കേറ്റ്സ് അൻസാരി; അയ്യപ്പ, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി ; കൃഷ്ണ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , അക്കൗണ്ട്സ് – സിബി ചന്ദ്രൻ , ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ, സ്‌റ്റുഡിയോ – ലാൽ മീഡിയ, അഡ്മിനിസ്ട്രേഷൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് ), ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ, ഓൺലൈൻ ഡിസൈൻസ് – റാണാ പ്രതാപ് , വിതരണം – അനന്യ ഫിലിംസ്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.
Sujith Lal directorial ‘Randu’ will be live for streaming via Amazon Prime on Feb 2. Vishnu Unnikrishnan essaying the lead role.