തന്‍റെ വിഖ്യാതമായ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമൂഴം തിരക്കഥ ഉടന്‍ സിനിമയാകുമെന്ന് എംടി വാസുദേവന്‍ നായര്‍. തിരക്കഥയുടെ അവകാശം സംബന്ധിച്ച് വിഎ ശ്രീകുമാറുമായി ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായതിന്‍റെ അടിസ്ഥാനത്തിലാണ് എംടി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സംവിധായകരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിലെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും എംടി വ്യക്തമാക്കി.
1000 കോടി മുതല്‍ മുടക്കില്‍ ബി ആര്‍ ഷെട്ടി നിര്‍മിച്ച് മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ എത്തുന്ന രണ്ടാമൂഴം വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണത്തിലേക്ക് നീങ്ങാന്‍ ശ്രീകുമാറിനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയത്. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാറിനെ വിലക്കി ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ശ്രീകുമാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ഒത്തുതീര്‍പ്പ് പ്രകാരം രണ്ടാമൂഴം തിരക്കഥയുടെ പൂര്‍ണ അവകാശം എംടിക്കാണെന്നും മഹാഭാരതത്തിലെ ഭീമനെ മുഖ്യകഥാപാത്രമാക്കി രണ്ടാമൂഴത്തിന് സമാനമായ മറ്റൊരു ചിത്രവും ഒരുക്കില്ലെന്നും ശ്രീകുമാര്‍ സമ്മതിച്ചു.
Randamoozham to be a cinema soon, confirms M.T.Vasudevan Nair. Many directors already approached him.