നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം രണം വിഷുവിന് തിയറ്ററുകളിലെത്തില്ല. ഏറക്കുറെ പൂര്‍ണമായും ചിത്രീകരിച്ച ചിത്രത്തിന്റെ തീം സോംഗും ട്രെയ്‌ലറുമെല്ലാം ഏറെ കൈയടി നേടിക്കഴിഞ്ഞു. പുതിയ റിലീസ് തീയതി അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത തീവണ്ടിയുടെ റിലീസും മാറ്റിവെച്ചിട്ടുണ്ട്. വിഷുവിന് മറ്റ് മൂന്നു റിലീസുകള്‍ കൂടിയുള്ളതിനാല്‍ മികച്ച റിലീസ് സാധ്യമാകാത്തതിനാലാണ് ഈ ചിത്രങ്ങളുടെ റിലീസ് നീട്ടിയതെന്നാണ് സൂചന. അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മിക്കുന്ന തൊബാമയുടെ റിലീസും നീട്ടിയിട്ടുണ്ട്.
Tags:Ranamtheevandi