Select your Top Menu from wp menus

നേരിട്ട ആരോഗ്യ പ്രശ്നങ്ങള്‍ വെളിപ്പെടുത്തി വികാരധീനനായി റാണ ദഗ്ഗുബാട്ടി

നേരിട്ട ആരോഗ്യ പ്രശ്നങ്ങള്‍ വെളിപ്പെടുത്തി വികാരധീനനായി റാണ ദഗ്ഗുബാട്ടി

ബാഹുബലി സീരീസിലെ കരുത്തുറ്റ വില്ലന്‍ പല്‍വാര്‍ദേവനായാണ് റാണാ ദഗ്ഗുമബാട്ടി തെലുങ്കിന് പുറത്തുറ പ്രേക്ഷക സമൂഹത്തിന് സുപരിചിതനായത്. ഇപ്പോള്‍ മലയാളത്തിലും റാണയെ നായകനാക്കി ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ബാഹുബലി 2 പുറത്തിറങ്ങിയതിനു പിന്നാലെ റാണയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. മെലിഞ്ഞ് ശോഷിച്ച രീതിയില്‍ അവശനായുള്ള താരത്തിന്‍റെ ഫോട്ടോകള്‍ പുറത്തുവന്നതാണ് ഇതിന് കാരണം. റാണ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. കിഡ്നി തകരാറിലായ താരത്തിന് അമ്മ കിഡ്നി നല്‍കുന്നുവെന്നും മാധ്യമങ്ങളിലുണ്ടായിരുന്നു. എന്നാല്‍ രക്ത സമ്മര്‍ദത്തിന്‍റെ ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു റാണ ആ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താന്‍ കടന്നുപോയ ദുര്‍ഘട സന്ധിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

‘ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായിരുന്നു. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി കൂടി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു’ റാണ പറഞ്ഞു. സാമന്തയാണ് ഈ പരിപാടിയുടെ അവതാരകയായി ഉണ്ടായിരുന്നത്. ‘ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത്". റാണയെ കുറിച്ച് സാമന്ത പറഞ്ഞു.

Bahubali Villian Rana Daggubatti shared about the health problems he faced in an recent TV Show.

Previous : ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ രാജസ്ഥാനില്‍

Related posts