അക്ഷയ്കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ഹൗസ്ഫുള്‍ ഫോറിലൂടെ ബാഹുബലി താരം റാണ ദഗ്ഗുബാട്ടി ബോളിവുഡിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നാനാ പടേക്കര്‍ ചെയ്യേണ്ടിയിരുന്ന വേഷത്തിനായാണ് റാണയെ സമീപിക്കുന്നത്. മീടു കാംപെയ്‌നിന്റെ ഭാഗമായി നാനക്കെതിരേ തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് ഖാനെയും മീ ടു ആരോപണങ്ങളെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്.
സാജിദ് നദിയാദ്വാല നിര്‍മിക്കുന്ന ചിത്രം ഫര്‍ഹാദ് സാംജിയാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡേ നായികയാകുന്ന ചിത്രത്തില്‍ റിതേഷ് ദേശ്മുഖ്, ബോമന്‍ ഇറാനി, ചങ്കി പാണ്ഡെ, ബോബി ഡിയോള്‍ തുടങ്ങിയവരുമുണ്ട്.
Tags:houseful 4nana patekarrana daggubati