താന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന 1945 എന്ന ചിത്രത്തിനെതിരേ തെലുങ്ക് താരം റാണാ ദഗ്ഗുബാട്ടി. ചിത്രം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുഴുവന്‍ പ്രതിഫലവും തന്നിട്ടില്ലെന്നും പറഞ്ഞ താരം ഒരു വര്‍ഷമായി ഈ ചിത്രത്തെ കുറിച്ച് ഒരു അറിവുമില്ലെന്നും പറഞ്ഞു. ദീപാവലി ദിനത്തില്‍ 1945ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. നവംബറില്‍ റിലീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ആളുകളെ കബളിപ്പിക്കുന്നതിനാണ് സിനിമയുടെ പിന്നണിക്കാര്‍ ശ്രമിക്കുന്നതെന്നും വഞ്ചിതരാകരുത് എന്നുമാണ് റാണ പറയുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ പ്രവര്‍ത്തിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കഥയാണ് ചിത്രം പറയുന്നത്. സൈനിക വേഷത്തിലുള്ള റാണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്.
Rana Daggubati openly spoke against his new release as lead ‘1945’. As per Rana, he didn’t complete the film and makers didn’t completed his payment.