ചലച്ചിത്ര മേളകളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അംഗീകാരം നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിനു ശേഷം സംവിധായകന്‍ റാമിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സൂരി, അഞ്ജലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
വി ഹൌസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. പേരന്‍പിന്‍റയും സംഗീതം നിര്‍വഹിച്ചിരുന്നത് വൈഎസ്ആര്‍ ആണ്. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടത്തുന്നത്. നിവിനിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്.
Director Ram’s Nivin Pauly starrer resumed its shoot. Soori and Anjali in pivotal roles.