മോഹന്‍ലാല്‍ ചിത്രത്തിന് തയാറെടുത്ത് പിഷാരടി

ഗാനഗന്ധര്‍വന്‍ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുമെന്ന് സൂചന. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് വിവരം. നടനും സ്റ്റേജ് പെര്‍ഫോമറും ആയ പിഷാരടി ‘പഞ്ചവര്‍ണ തത്ത’ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് എത്തിയത്.

ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിന്‍റെ ജോലികളിലാണ് മോഹന്‍ലാലുള്ളത്. ഈ ചിത്രം ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. കൊറോണ മൂലം റിലീസ് നീണ്ടുപോയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്‍റെ സിംഹ’വും ഓഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ഫെബ്രുവരിയില്‍ നേരിട്ടുള്ള ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലെത്തും.

As per reports Ramesh Pisharady’s directorial next will have Mohanlal in lead. Ashirvaad Cinemas bankrolling this project.

Latest Upcoming