അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പിന് ശേഷം സംവിധായകന്‍ റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയെ മുഖ്യ വേഷത്തിലേക്ക് പരിഗണിക്കുന്നുവെന്ന് സൂചന. സുരേഷ് കാമാച്ചി ഈ ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.. കാര്യങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ, ശേഷിക്കുന്ന അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും തീരുമാനിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
കട്ടറതു തമിഷ്’, ‘തങ്ക മീന്‍കള്‍’, ‘തരമണി’ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് പേരന്‍പിനു പുറമേ റാം ഒരുക്കിയിട്ടുള്ളത്. അതേസമയം, നിവിന് മലയാളത്തില്‍ നിരവധി ചിത്രങ്ങളുണ്ട്. രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂർത്തിയാക്കി. ‘പടവെട്ട്’-ല്‍ ചിത്രീകരണത്തിനായി ഇനിയും കുറച്ച് ഭാഗങ്ങൾ ബാക്കിയുണ്ട്. ‘ഗാംഗ്‌സ്റ്റർ ഓഫ് മുണ്ടൻമല’, ‘ബിസ്മി സ്‌പെഷ്യൽ’, ഏബ്രിഡ് ഷൈനിനൊപ്പം പേരിടാത്ത സിനിമ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് പദ്ധതികൾ.
As per reports Tamil filmmaker Ram is planning to rope in Nivin Pauly for his next. Suresh Kamatchi will bankroll this.