രജനിയുടെ ‘മക്കള്‍ സേവൈ കക്ഷി’ ചിഹ്നം ഓട്ടോറിക്ഷ

രജനിയുടെ ‘മക്കള്‍ സേവൈ കക്ഷി’ ചിഹ്നം ഓട്ടോറിക്ഷ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നേതൃത്വം വഹിച്ച് രംഗത്തുവരുന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. ‘മക്കള്‍ സേവൈ കക്ഷി’ എന്ന പേരിലെത്തുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോറിക്ഷയാണ്. ബാബ ചിത്രത്തില്‍ രജനിയുടെ സ്റ്റൈലായി അവതരിപ്പിച്ച ഹസ്തമുദ്രയാണ് ചിഹ്നമാക്കാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ കൈപ്പത്തിയുമായുള്ള സാമ്യം കാരണം ഇത് നിഷേധിക്കപ്പെടുകയായിരുന്നു. ബാഷ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെ ഓര്‍മിപ്പിക്കുന്ന ഓട്ടോറിക്ഷയാണ് രണ്ടാമത് പരിഗണിച്ചത്. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു.

പുതിയ പാര്‍ട്ടിക്കായി അപേക്ഷ നല്‍കി ചിഹ്നത്തിന് അനുമതി തേടുന്നത് സമയം എടുക്കും എന്നതിനാല്‍ നിര്‍ജീവമായിരുന്ന ഒരു ചെറിയ പാര്‍ട്ടിയെ ഏറ്റെടുത്ത് പേരില്‍ ചെറിയ മാറ്റം വരുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒപ്പം പാര്‍ട്ടി ഉടമകളുടെ കൂട്ടത്തില്‍ രജനിയെ ചേര്‍ക്കുകയും ചെയ്തു. ഈ മാസം 31ന് പാര്‍ട്ടിയുടെ പേരും ചിഹ്നവും ഔദ്യോഗികമായി രജനി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Reports suggest that Super star Rajnikanth’s party acquired the name Makkal Sevai Katchi. Autoriksha will be the electoral symbol.

Latest Starbytes