രജനികാന്തിന്‍റെ ‘അണ്ണാത്തെ’ ഫസ്റ്റ് ലുക്ക് കാണാം

രജനികാന്തിന്‍റെ ‘അണ്ണാത്തെ’ ഫസ്റ്റ് ലുക്ക് കാണാം

സിരുത്തൈ സിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവംബര്‍ 4ന് ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് സണ്‍ പിക്ചേര്‍സ് അറിയിച്ചിട്ടുള്ളത്. ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിട്ടുണ്ട്. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് പ്രധാനമായും ഷൂട്ടിംഗ് നടന്നത്.


ഗ്രാമീണ സ്വഭാവമുള്ള ഒരു എന്‍റര്‍ടെയ്നറായാണ് അണ്ണാത്തെ ഒരുങ്ങുന്നത്. ഏറെക്കാലത്തിനു ശേഷമാണ് രജനികാന്ത് ഇത്തരത്തില്‍ ഗ്രാമീണ പശ്ചാത്തലമുള്ള ചിത്രത്തിന്‍റെ ഭാഗമാകുന്നത്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനു ശേഷം സിനിമയില്‍ മാത്രം സജീവമാകാന്‍ ശ്രമിക്കുന്ന രജനിക്ക് നിര്‍ണായകമാകും ഈ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഒരു നായിക വേഷത്തില്‍ എത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

Here is the first look poster for Rajnikanth’s Annaatthe. The Siruthai Siva directorial has Nayanthara, Keerthy Suresh, Meena, Khushbu in pivotal roles.

Latest Other Language