സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇപ്പോള്‍ അമേരിക്കയില്‍ മകള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ്. അതിനിടെ ചില വൈദ്യ പരിശോധനകളും താരത്തിന് വേണ്ടി വന്നിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ താരം ആരോഗ്യവാനാണെന്ന് വ്യക്തമാക്കുന്ന സെല്‍ഫി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കാറില്‍ യാത്ര ചെയ്യവേ എടുത്ത വീഡിയോ രജനിയുടെ ആദ്യ സെല്‍ഫി വീഡിയോ ആണെന്നാണ് കരുതപ്പെടുന്നത്. ഈ ചുവന്ന ബട്ടണ്‍ ഓണാണോ എന്ന് രജനി ചോദിക്കുന്നുണ്ട്.
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലാ കരികാലയുടെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് രജനി യുഎസിലേക്ക് തിരിച്ചത്.
Superstar #Rajinikanth 's selfie video 👌 pic.twitter.com/xomgN8YYi1
— Heytamilcinema (@Heytamilcinema) July 5, 2017