രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പായി തമിഴകത്ത് പുതിയ ചാനല്‍ തുടങ്ങാന്‍ രജനീകാന്ത് പദ്ധതിയിടുന്നു. രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ വി എം സുധാകര്‍ ഇതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. രജനികാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാന്‍ രജനികാന്ത് നല്‍കിയ സമ്മതപത്രം വി എം സുധാകര്‍ ട്രേഡ്മാര്‍ക്‌സ് രജിസ്ട്രാറിന് കൈമാറി.
സൂപ്പര്‍സ്റ്റാര്‍ ടിവി, രജിനി ടിവി, തലൈവര്‍ ടിവി എന്നീ പേരുകളാണ് വി എം സുധാകര്‍ ടി വി ചാനലിനായി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു രജനികാന്ത് രാഷട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 20121ലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിച്ച് 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നുമായിരുന്നു ആരാധകരോടുള്ള സംവാദത്തില്‍ രജനികാന്ത് അറിയിച്ചത്.