വീണ്ടും അരുണാചലമായി രജനി കാന്ത്

വീണ്ടും അരുണാചലമായി രജനി കാന്ത്

രജനികാന്തിന്റെ കരിയറിലെ ഒരു വന്‍ വിജയമായ ചിത്രമായിരുന്നു അരുണാചലം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ പേരുള്ള ഒരു കഥാപാത്രമായി രജനി എത്തുകയാണ്. എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ദര്‍ബാര്‍ എന്ന ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് സ്റ്റൈല്‍ മന്നന്‍ അവതരിപ്പിക്കുന്നത്. മുരുകദോസിന്റെ അച്ഛന്റെ പേര് അരുണാചലം എന്നും മകന്റെ പേര് ആദിത്യ എന്നുമാണ്. ഇതു രണ്ടും ചേര്‍ത്താണ് രജനി കഥാപാത്രത്തിന്റെ പേര് ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ട്. നയന്‍താര എത്തുന്നത് റിയ അരുണാചലം എന്ന കഥാപാത്രമായിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചിത്രത്തില്‍ മലയാളി താരം നിവേദയുമുണ്ട്. രജനീകാന്തിന്റെ മകളുടെ വേഷത്തിലാണ് നിവേദ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു മാസ്സ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ് ദര്‍ബാര്‍. ഇതിനൊപ്പം കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടാകും. സന്തോഷ് ശിവനാണ് ദര്‍ബാറിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

Rajnikanth playing Adithya Arunachalam in Darbar as per repors. The movie directing by AR Murugadoss has Nayanthara as the female lead.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]