ആരോഗ്യ സ്ഥിതി മോശമാണ് എന്നതിനാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. പുറത്തുവന്ന കത്ത് തന്‍റേതല്ലെന്നും എന്നാല്‍ കത്തില്‍ ആരോഗ്യത്തെ കുറിച്ച് പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നുമാണ് രജനികാന്ത് പറയുന്നത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായും, കൊവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ രാഷ്ട്രീയപ്രവേശനമുണ്ടാകൂ എന്നും താരം പറയുന്നതായാണ് കത്തില്‍ ഉണ്ടായിരുന്നത്.
ആരോഗ്യം സൂക്ഷിക്കുന്നത് സംബന്ധിച്ച് ഡോക്റ്റര്‍മാരുടെ നിര്‍ദേശം ഉണ്ട് എന്നത് വാസ്തവം ആണെന്നും എന്നാല്‍ പ്രചരിക്കുന്ന കത്ത് തന്‍റെതല്ലെന്നും രജനികാന്ത് പറയുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഏറെയായി എങ്കിലും ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ താരം ഇനിയും തയാറായിട്ടില്ല. ഇടയ്ക്ക് ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതല്ലാതെ രാഷ്ട്രീയ നിലപാടിലോ കാഴ്ചപ്പാടിലോ കൃത്യത പുലര്‍ത്തി താരം എത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
Superstar Rajnikanth reacted on rumors regarding his health and political entrance. He denied the letter came out as his.