
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നൊരു വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.
സിമ്രാനുും മേഘ ആകാശുമാണ് നായികമാര്‍. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്. രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ