രക്ത സമ്മര്‍ദത്തില്‍ വലിയ വ്യതിയാനം, രജനികാന്ത് ആശുപത്രിയില്‍

രക്ത സമ്മര്‍ദത്തില്‍ വലിയ വ്യതിയാനം, രജനികാന്ത് ആശുപത്രിയില്‍

രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്ത് നിരീക്ഷണത്തില്‍ തുടരുന്നു. അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംനിന് ഹൈദരാബാദിലായിരുന്ന രജനി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. സെറ്റിലെ എട്ടോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് തടസപ്പെടുകയായിരുന്നു. രജനിക്ക് ആദ്യം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവാണ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

അണ്ണാത്തെ സെറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം രജനികാന്ത് ക്വാറന്‍റെെനില്‍ കഴിയുകയാണ്. ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനി അറിയിച്ചിരുന്നത്. പുതുവര്‍ഷത്തോടെ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തില്‍ സജീവമായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ പദ്ധതിയിട്ടിരുന്ന രജനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ വെല്ലുവിളിയായേക്കും.

Superstar Rajnikanth hospitalized due to BP variations. He was under quarantine after his crewmates tested positive for COViD 19.

Latest Upcoming