രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്ത് നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംനിനായി ഹൈദരാബാദില്‍ എത്തിയ രജനിയെ അവിടെ അപ്പോളോ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചത്. സെറ്റിലെ എട്ടോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണ്ണാത്തെയുടെ ഷൂട്ടിംഗ് തടസപ്പെടുകയായിരുന്നു. രജനിക്ക് ആദ്യം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവാണ്. ആരോഗ്യ നില കൂടി കണക്കിലെടുത്ത് കോവിഡ് 19 ഒഴിവാക്കാന്‍ പൊതുസമ്പര്‍ക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ രജനിയോട് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനി അറിയിച്ചിരുന്നത്. പുതുവര്‍ഷത്തോടെ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തില്‍ സജീവമായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ പദ്ധതിയിട്ടിരുന്ന രജനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ വെല്ലുവിളിയായേക്കും. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രഖ്യാപനം വൈകിപ്പിക്കാനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആക്കി മറ്റ് പ്രവര്‍ത്തനങ്ങള്‍ നീട്ടിവെക്കാനോ രജനി തീരുമാനിച്ചേക്കും.
Superstar Rajnikanth discharged from hospital. He was hospitalized due to BP variations.