സിരുത്തൈ സിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അണ്ണാത്തെയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തി. ഹൈദരാബാദില്‍ 35 ദിവസത്തോളം നീണ്ട ഷൂട്ടിംഗാണ് അവസാന ഷെഡ്യൂളില്‍ ഉണ്ടായിരുന്നത്. ഇനി ഏതാനും ദിവസങ്ങളിലെ പാച്ചപ്പ് ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുള്ളത് എന്നാണ് വിവരം. കൊറോണ മഹാമാരി മൂലം ചിത്രത്തിന്‍റെ ഷൂട്ടിംഗ് പലകുറി വൈകുന്ന സാഹചര്യമുണ്ടാ്യിരുന്നു.
ഗ്രാമീണ സ്വഭാവമുള്ള ഒരു എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന അണ്ണാത്തെ നവംബര്‍ 4ന് ദീപാവലി റിലീസായി എത്തിക്കാനാണ് പദ്ധതിയിടുന്നത്. തന്‍റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനു ശേഷം സിനിമയില്‍ മാത്രം സജീവമാകാന്‍ ശ്രമിക്കുന്ന രജനിക്ക് നിര്‍ണായകമാകും ഈ ചിത്രം. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
Rajnikanth completed shoot for his next Annathe. The Siruthai Siva directorial has Keerthy Suresh, Meena, Khushbu in pivotal roles.