‘ഖോ ഖോ’ ടിവി പ്രീമിയര്‍ നാളെ

Kho Kho movie
Kho Kho movie

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തിയ ‘ഖോഖോ’ എന്ന ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രമീയര്‍ നാളെ ഏഷ്യാനെറ്റില്‍. വൈകിട്ട് 7 മണി മുതലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നേരത്തേ തിയറ്ററുകളില്‍ ചിത്രം എത്തിയെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തുകയായിരുന്നു. ടിവിയിലെ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഒടിടി പ്രേക്ഷകര്‍ക്ക് ലഭ്യമാകും.

തുടര്‍ച്ചയായി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലെത്തുന്നത് രജിഷയുടെ കരിയറിനെയും മുന്നോട്ടു കൊണ്ടുപോകുകയാണ്. കര്‍ണന്‍ എന്ന ചിത്രത്തില്‍ ധനുഷിന്‍റെ നായികയായി തമിഴിലേക്കും അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ തെലുങ്കിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്.

ഒറ്റമുറി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ രാഹുല്‍ ഡാകിനി, കള്ളനോട്ടം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. രാഹുലിന്‍റെ തന്നെ ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ് ഖോഖോ നിര്‍മിക്കുന്നത്. ടോബിന്‍ തോമസ് ക്യാമറ ചലിപ്പിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യന്‍റേതാണ് എഡിറ്റിംഗ്. സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം നിര്‍വഹിക്കുന്നു.

Rajisha Vijayan starrer KhoKho’s TV premier will happen on May 28th. The sports thriller directed by Rahul Riji Nair is based on KhoKho.

You may also like...

Leave a Reply

Your email address will not be published. Required fields are marked *