നിശ്ചയം കഴിഞ്ഞ വിവാഹത്തില്‍ നിന്ന് നടി രജിഷ വിജയന്‍ പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശി അശ്വിനുമായി നടക്കേണ്ടിയിരുന്ന വിവാഹത്തില്‍ നിന്ന് രജിഷ പിന്‍മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016 ജൂണിലായിരുന്നു കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹം നടന്നത്. ടിവി അവതാരികയായിരുന്ന രജിഷ യഥാര്‍ത്ഥത്തില്‍ കോഴിക്കോട് സ്വദേശിയാണ്. അച്ഛന്റെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഏറെക്കാലമായി എറണാകുളത്താണ് കുടുംബം താമസിക്കുന്നത്.
അനുരാഗ കരിക്കിന്‍വെള്ളം ഹിറ്റായതോടെ സിനിമകളില്‍ രജിഷയ്ക്ക് തിരക്കേറുകയായിരുന്നു. ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കൂടി ലഭിച്ചതോടെ ഉടന്‍ വിവാഹിതയാകുന്നത് കരിയറിനെ ബാധിക്കുമെന്ന് രജിഷ ചിന്തിക്കുകയായിരുന്നെന്ന് അശ്വിനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അവാര്‍ഡ് കിട്ടിയ ശേഷം രജിഷയുടെ പെരുമാറ്റം മാറിയെന്നും അശ്വിന്‍ വിളിച്ചാല്‍ എടുക്കാതായെന്നും സുഹൃത്തുക്കള്‍ പറയുന്നു
Tags:rajeesha vijayan