മലയാളത്തിലെ പുതുതലമുറ നായികമാരില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ രജിഷ ഇടയ്ക്ക് ഒരു ഇടവേളയെടുത്തിരുന്നു. ജൂണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്.
ജൂണിന് പിന്നാലെ എത്തിയ ഫൈനല്‍സിലും രജിഷ മുഖ്യ വേഷത്തിലാണ് എത്തിയത്. രണ്ട് ചിത്രങ്ങളും സാമ്പത്തികമായി വിജയം നേടി. ഫൈനല്‍സില്‍ സൈക്ലിസ്റ്റായ രജിഷയ്ക്ക് ഷൂട്ടിംഗിനിടെ പരുക്ക് പറ്റിയതും പരുക്കിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി മാറാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതുമെല്ലാം നേരത്തേ വാര്‍ത്തയായിരുന്നു. വിധു വിന്‍സന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പാണ് താരത്തിന്റെ വരാനുള്ള ചിത്രം. ഗൃഹലക്ഷ്മി മാഗസിനായി രജിഷ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
Rajisha Vijayan is a promising actress in the Malayalam industry. Check out her new photoshoot video.