രജിഷ വിജയന്‍ മുഖ്യ വേഷത്തിലെത്തുന്ന ജൂണ്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കുകയാണ്. അങ്കമാലി ഡയറീസ്, ആട് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തങ്ങളുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയമായി ജൂണ്‍ മാറുകയാണെന്ന് വ്യക്തമാക്കുന്ന പ്രൊമോ വിഡിയോ ഫ്രൈഡേ ഫിലിം പൗസ് വ്യക്തമാക്കി.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആറു ഗെറ്റപ്പിലാണ് രജീഷ വിജയനെത്തുന്നത്. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് അവതരിപ്പിക്കുന്നത്.
സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനായി രജിഷ ഏറെ പ്രയത്‌നം ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവ് വിജയ് ബാബു പറയുന്നു. ജോജു ജോര്‍ജും അശ്വതി( സത്യം ശിവം സുന്ദരം ഫെയിം)യുമാണ് രജിഷയുടെ കഥാപാത്രമായ ജൂണിന്റെ മാതാപിതാക്കളായി എത്തുന്നത്. അര്‍ജുന്‍ അശോക്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും നിരവധി പുതിയ പ്രതിഭകളുണ്ട്. കട്ട ക്യൂട്ട് ചിത്രം എന്ന വിശേഷണവുമായാണ് ജൂണ്‍ എത്തിയത്.