തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ
‘കർണൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി രജിഷ വിജയന്‍ ഇപ്പോള്‍ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്.നവാഗതനായ ശരത് മാണ്ഡവ സംവിധാനം ചെയ്ത് രവി തേജ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് നായികയായ രജിഷ എത്തുന്നത്. ദിവ്യാൻഷാ കൌശികും പ്രധാന വേഷത്തില്‍ ഉണ്ട്.
രജീഷയ്ക്ക് തമിഴിലും മലയാളത്തിലും പുതിയ ചിത്രങ്ങള്‍ മുന്നിലുണ്ട്. സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം, പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന കാർത്തി ചിത്രം ‘സർദാർ’ എന്നിവയാണ് തമിഴിലുള്ളത്. മലയാളത്തിൽ ആസിഫ് അലി നായകനാകുന്ന ‘എല്ലം ശരിയാകും’ ആണ് ഉടന്‍ പുറത്തിറങ്ങാനുള്ളത്.
Actress Rajisha Vijayan is debuting to Telugu via Ravi Teja starrer.