എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ മുംബൈയില്‍ ആരംഭിക്കുകയാണ്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൈക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടു. ദര്‍ബാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് രജനി എത്തുന്നതെന്ന് സൂചനയുണ്ട്. ഒരു വേഷം പൊലീസ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നയന്‍താര നായികയാകുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. മലയാളി താരം നിവേദയും ചിത്രത്തിന്റെ ഭാഗമാണ്. രജനീകാന്തിന്റെ മകളുടെ വേഷത്തിലാണ് നിവേദ ചിത്രത്തിലെത്തുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു മാസ്സ് സ്റ്റോറിയാണെന്ന് മുരുഗദോസ് വ്യക്തമാക്കിയിട്ടുണ്ട്.
Here We Go! #Thalaivar167 😎 is #Darbar 🌟@rajinikanth @ARMurugadoss #Nayanthara @anirudhofficial @santoshsivan @sreekar_prasad pic.twitter.com/bNoEhne6xo
— Lyca Productions (@LycaProductions) April 9, 2019
തന്റെ താരപദവി യുടെ തുടക്കകാലത്ത് നിരവധി പോലീസ് കഥാപാത്രങ്ങളാണ് രജനീകാന്ത് ചെയ്തിട്ടുള്ളത്. പോലീസ് കഥാപാത്രങ്ങളിലൂടെ വലിയ കൈയടി നേടിയ താരം പക്ഷേ ഇപ്പോള്‍ ഏറെക്കാലമായി പൊലീസ് വേഷത്തില്‍ എത്തിയിട്ട്. രജനീകാന്തിന്റെ ഏറ്റവും അവസാനത്തെ റിലീസ് പേട്ട വന്‍ വിജയമാണ് നേടിയത്. പേട്ടയ്ക്കായി അനിരുദ്ധ് ഒരുക്കിയ സംഗീതവും ശ്രദ്ധ നേടിയിരുന്നു. സന്തോഷ് ശിവനാണ് ദര്‍ബാറിനായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.