രാജീവ് രവി നിര്‍മിച്ച് ഷൈന്‍ നിഗം മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന് ‘ഈട’ എന്നു പേരിട്ടു. എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ബി അജിത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂര്‍-കോഴിക്കോട് ഭാഷയില്‍ ഇവിടെ എന്നതിന്റെ വകഭേദമാണ് ഈട. വടക്കന്‍ മലബാറിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങുന്നത്. ജയരാജിന്റെ ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ എഡിറ്ററാണ് ബി അജിത് കുമാര്‍. രാജീവ് രവിയുടെ അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ഷൈന്‍ നിഗം എത്തിയിട്ടുണ്ട്.
Tags:eedashine