റഹ്മാന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം സെവന്‍ ജൂണ്‍ 5ന് തിയറ്ററുകളിലെത്തും. തെലുങ്ക് , തമിഴ് ഭാഷകളിലായി ഒരുക്കിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണറായാണ് റഹ്മാന്‍ എത്തുന്നത്. തെലുങ്കിലെ യുവതാരം ഹവിഷ് പ്രതിനായക സ്വഭാവത്തിലുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകനായ നിസ്സാര്‍ ഷാഫി ആദ്യമായി രചന നിര്‍വഹിച്ച ചിത്രമാണിത്. രമേഷ് വര്‍മയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
റെജീന കസാന്റ്‌റെ , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്. നഗരത്തിലെ ആറു പെണ്‍കുട്ടികള്‍ വ്യത്യസ്ത സാഹചര്യത്തില്‍ ഒരേ വ്യക്തിക്കെതിരേ പരാതിയുമായി എത്തുന്നതും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷനും ഗ്ലാമറിനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കുന്ന അവതരണ രീതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ, ജവഹര്‍ ജക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.
Tamil thriller Seven will release on June 5. The movie directed by Ramesh Varma has Rahman, Havish, Regina, Nandita Swetha in lead roles.