വെട്രിമാരനും ലോറന്‍സും ഒന്നിക്കുന്ന ‘അധികാരം’ പ്രഖ്യാപിച്ചു

Adhigaram
Adhigaram

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലേക്ക് കാഴ്ചകള്‍ എത്തിച്ച സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വെട്രിമാരന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ രാഘവ ലോറന്‍സ് മുഖ്യ വേഷത്തില്‍ എത്തും. കഥ, തിരക്കഥ, സംഭാഷണം വെട്രിമാരന്‍ നിര്‍വഹിക്കുന്ന ചിത്രം ദുരൈ സെന്തില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. പട്ടാസ് എന്ന ധനുഷ് ചിത്രത്തിനു ശേഷം ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഈ വര്‍ഷം അവസാനത്തോടെ മലേഷ്യയിലായിട്ടായിരിക്കും പ്രധാനമായും ‘ അധികാരം’ ചിത്രീകരിക്കുക. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കതിരേശനാണ് ചിത്രം നിര്‍മിക്കുന്നത്. 50 ദിവസത്തെ ചിത്രീകരണം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന.

Raghava Lawrence will essay the lead role in ‘Adhigaram written by Vetrimaram. The film will be helmed by Durai Senthilkumar.

You may also like...

Leave a Reply

Your email address will not be published. Required fields are marked *