റോള്‍ മോഡല്‍സിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന. ആദ്യമായാണ് റാഫി ഒരു മമ്മൂട്ടി ചിത്രമൊരുക്കുന്നത്. നേരത്തേ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം മായാവിക്ക് തിരക്കഥ ഒരുക്കിയത് റാഫിയായിരുന്നു. അടുത്ത വര്‍ഷത്തില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് റാഫി പദ്ധതിയിടുന്നത്.
റാഫി- മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ഏറെ വിജയമായ പുതുക്കോട്ടയിലെ പുതുമണവാളന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും റാഫി ശ്രമിക്കുന്നുണ്ട്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് മമ്മൂട്ടി ചിത്രം നിര്‍മിക്കുക.
Tags:mammoottyRafi