പ്രഭാസിന്‍റെ ‘രാധേശ്യാം’ മാര്‍ച്ച് 11ന്

പ്രഭാസിന്‍റെ ‘രാധേശ്യാം’ മാര്‍ച്ച് 11ന്

പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തേ പൊങ്കല്‍/സംക്രാന്തി റിലീസ് പ്രഖ്യാപിച്ചിരുന്ന കോവിഡ് മൂന്നാം തരംഗം ശക്തമായ സാഹചര്യത്തിലാണ് മാറ്റിവെച്ചത്. മാര്‍ച്ച് 11ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ നായികയായി എത്തുന്നു.

യുവി ക്രിയേഷന്‍, ടി – സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്. ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളില്‍  പുറത്തിറങ്ങുന്ന രാധേശ്യാമിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍.  ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Prabhas starrer ‘Radhe Shyam’ is releasing on March 11th. The Radha Krishna Kumar directorial has Pooja Hegde as the female lead.

Latest Other Language