മമ്മൂട്ടി ചിത്രം ‘പുഴു’ നേരിട്ട് ഒടിടി റിലീസിലേക്ക്

മമ്മൂട്ടി ചിത്രം ‘പുഴു’ നേരിട്ട് ഒടിടി റിലീസിലേക്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’ നേരിട്ട് ഒടിടി റിലീസ് നടത്താന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നവാഗതയായ റത്തീന ഹർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് മമ്മൂട്ടിക്കെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കൊറാണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പല ചിത്രങ്ങളും റിലീസ് തീയതികള്‍ മാറ്റിയ സാഹചര്യത്തിലും ചിത്രത്തിന്‍റെ സ്വഭാവവും പരിഗണിച്ച് ഈദിനു മുന്‍പ് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഉചിതമായേക്കില്ല എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

സോണി ലിവ് പ്ലാറ്റ്ഫോം ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശത്തിനായുള്ള ചര്‍ച്ചകളില്‍ അന്തിമ ഘട്ടത്തില്‍ എത്തിയെന്നാണ് വിവരം. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.

വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ്.

Mammootty starrer ‘Puzhu’ is gearing for a direct OTT release via Sony liv. The Ratheena Harshad directorial has Parvathy Thiruvothu as the female lead.

Latest