മലയാളത്തിന്റെ തിയറ്റര്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വിസ്മയ വിജയമായി മാറിയ പുലിമുരുകന്‍ ടെലിവിഷന്‍ സംപ്രേഷണത്തിലും റെക്കോഡ് ഇട്ടതായി സൂചന.
ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ഏഷ്യാനെറ്റാണ് ചിത്രം ആദ്യമായി ടിവിയില്‍ സംപ്രേക്ഷണം ചെയ്തത്. ബാര്‍ക്ക് റേറ്റിംഗില്‍ 29 പോയിന്റ് നേടാന്‍ പുലിമുരുകന്‍ സംപ്രേഷണത്തിന് സാധിച്ചുവെന്ന് ചാനല്‍ അവകാശപ്പെടുന്നു.
കൂടാതെ ജി ഇ വ്യൂവര്‍ഷിപ്പിന്റെ 85 ശതമാനവും പുലിമുരുകന്‍ നേടി. ഏപ്രില്‍ 14ന് വൈകിട്ട് 7 മണിമുതല്‍ രാത്രി 10.40 വരെയായിരുന്നു പ്രദര്‍ശനം. ഈ സമയത്ത് മലയാളി പ്രേക്ഷകരിലേറെയും പുലിമുരുകന്‍ തെരഞ്ഞെടുത്തു എന്നാണ് കണക്ക്.
Tags:mohanlalpulimuruganvysakh