വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പുലിയായി മാറിയ പുലിമുരുകന്‍ രണ്ടാംവരവിലും മികച്ച പ്രകടനം നടത്തുകയാണ്. സാധാരണ റീ റിലീസ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി രണ്ടാം വരവിലും ശരാശരി കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായിരിക്കുന്നു. ത്രീഡി ഫോര്‍മാറ്റിലേക്ക് മാറ്റിയെത്തിയ ചിത്രം 50 ഓളം തിയറ്ററുകളിലാണ് മുളകുപാടം ഫിലിംസ് വീണ്ടുമെത്തിച്ചത്. ആദ്യ ദിനത്തില്‍ 19 ലക്ഷം രൂപ കളക്റ്റ് ചെയ്ത പുലിമുരുകന്‍ 3ഡി രണ്ടു ദിവസം കൊണ്ട് 47 ലക്ഷം രൂപയാണ് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് നേടിയിട്ടുള്ളത്.
നേരത്തേ റീ റിലീസ് ചെയ്ത് വന്‍ വിജയം നേടിയിട്ടുള്ള ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനായിരുന്നു. ചില രംഗങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ആ 3ഡി ചിത്രത്തിന്റെ രണ്ടാംവരവ്.