തന്റെ അടുത്ത ചിത്രം സ്വന്തം സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസ് ആണെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍ വ്യക്തമക്കികഴിഞ്ഞു. മാര്‍ച്ച് അവസാനത്തിലോ ഏപ്രില്‍ ആദ്യത്തിലോ തന്‍റെ ആദ്യ സംവിധാന സംരംഭത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് മോഹന്‍ലാല്‍ പദ്ധതിയിടുന്നത്. ബറോസ് എന്ന പേരില്‍ 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം സംബന്ധിച്ച് ഏറെ ആവേശകരമായ ഒരൂ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബറോസില്‍ താനും ഉണ്ടെന്ന സൂചന വന്നിരിക്കുന്നത് പൃഥ്വിരാജില്‍ നിന്നാണ്. ദൃശ്യം 2 കണ്ടതിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വി പറയുന്നതിങ്ങനെ, ” ചേട്ടാ, വീണ്ടും നിങ്ങളെ ഡയറക്റ്റ് ചെയ്യുന്നതിനും ചേട്ടനാല്‍ ഡയറക്റ്റ് ചെയ്യപ്പെടുന്നതിനും അക്ഷമയോടെ കാത്തിരിക്കുന്നു”. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുന്നു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ബറോസിനെ കൂടി വ്യക്തമാക്കുന്നതാണ് താരത്തിന്‍റെ കുറിപ്പ് എന്നാണ് വിലയിരുത്തല്‍.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഏറെ ഭാഗങ്ങള്‍ കൊച്ചിയിലെ നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. പോര്‍ച്ചുഗല്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകും. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയായിരിക്കും. നിരവധി വിദേശ താരങ്ങളും ബറോസിന്‍റെ ഭാഗമാകുന്നുണ്ട്.
‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ നോവലിനെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ജിജോ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Prthviraj giving hint on his presence in Mohanlal’s directorial debut Barozz. The Magnum Opus scripted by Jijo Punnoose will start rolling from April.