ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ടി “ന്റെ “തെക്കോരം കോവിലിൽ ….” എന്നു തുടങ്ങുന്ന പ്രൊമോ ഗാനം സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ എഫ് ബി പേജിലൂടെ റിലീസായി . വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമിനും ഒപ്പം “രണ്ട് ” ടീമിനും ആശംസകളറിയിച്ചാണ് ലാലേട്ടന്‍റെ പോസ്റ്റ് . ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ പാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈണമിട്ടിരിക്കുന്നത് ബിജിപാലും ആലാപനം കെ കെ നിഷാദുമാണ്. മനോരമ മ്യൂസിക് ആണ് വിതരണം.
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് നായകനും നായികയുമാകുന്നത്. പൊളിറ്റിക്കൽ സറ്റയറും ഫാമിലി ത്രില്ലറുമായ രണ്ടിന്റെ രചന, ബിനുലാൽ ഉണ്ണിയും ദൃശ്യാവിഷ്ക്കാരം അനീഷ് ലാൽ ആർ എസ്സും എഡിറ്റിംഗ് മനോജ് കണ്ണോത്തും പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദനുമാണ്. ചിത്രം ഏപ്രിൽ ഒൻപതിന് തീയേറ്ററുകളിലെത്തും.
Here is the promo song video for Vishnu Unnikrishnan- Anna Reshma Rajan starrer Randu. This Sujith la directorial will release on April 9.