നിര്‍മാതാവ് നൗഷാദ് അന്തരിച്ചു

നിര്‍മാതാവും പാചക വിദഗ്‍ധനുമായ നൗഷാദ് (55) അന്തരിച്ചു. ഒരു വര്‍ത്തിലേറെയായി ഉദര, നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ക്കായി ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് മരണമടഞ്ഞത്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഹൃദയാഘതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തിയ നൗഷാദ് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ സിനിമകൾ കൂടി നിർമിച്ചു.

ടെലിവിഷനിലെ പാചക പരിപാടികളിലൂടെയും ‘നൗഷാദ് ദ് ബിഗ് ഷെഫ്’ എന്ന റെസ്റ്റോറന്‍റ് ശൃംഖലയുടെ ഉടമ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. ഏക മകള്‍ നഷ്‍വ.

Film producer cum famous chef Noushad passed away today morning.

Latest