ബോളിവുഡിലും ഹോളിവുഡിലും സജീവ സാന്നിധ്യമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസുമായുള്ള വിവാഹം നടന്നു. അല്‍പ്പകാലമായി പ്രണയത്തില്‍ കഴിയുന്ന ഇരുവരുടെയും വിവാഹം ക്രിസ്തീയ രീതിയിലും പഞ്ചാബി ശൈലിയിലുമാണ് നടന്നത്. ഇപ്പോള്‍ വിവാഹത്തിനു മുന്നോടിയായുള്ള മെഹ് ന്ദി ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം പിസി.



