ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിലൂടെയും ടീസറിലൂടെയും തന്നെ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ പ്രിയ വാര്യര്‍ ഇതിനകം ഫാഷന്‍ ലോകത്തെയും മിന്നും താരമാണ്. ഇന്‍സ്റ്റഗ്രാം പ്രൊമോഷനിലും റാംപിലും വിലയേറിയ താരമായി ഇപ്പോഴും പ്രിയയുണ്ട്. അഡാറ് ലവ്വ് റിലീസിനു മുന്‍പു തന്നെ താരത്തിന്റെ കേരളത്തിലെ പ്രീതിക്ക് ഇടിവ് തട്ടിയെങ്കിലും ഇന്റര്‍നെറ്റ് ലോകത്ത് ഇന്ത്യയിലാകെ സജീവ സാന്നിധ്യമായി പ്രിയയുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. ഇപ്പോള്‍ പ്രിയയുടെ ഒരു ടികിടോക് വിഡിയോ വൈറലാകുകയാണ്.
എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സൂപ്പര്‍ഹിറ്റ് ഗാനം ‘ ഒട്ടകത്തെ കട്ടിക്കോ’ എന്ന പാട്ടിനൊപ്പമാണ് പ്രിയ ചുവടുവെക്കുന്നത്. വിഡിയോ ശ്രദ്ധ നേടിയതോടെ പതിവു പോലെ നിരവധി ട്രോള്‍ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രിയ എന്തു ചെയ്താലും പിന്നാലെ കൂടി കളിയാക്കുന്നതും മോശം പറയുന്നതും ശരിയല്ലെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.