തെലുങ്ക് സിനിമാ ലോകത്തെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക് പ്രിയാ വാര്യര്‍ നെഞ്ചില്‍ പച്ചകുത്തിയത് എന്തെന്നതാണ്. തന്റെ അരങ്ങേറ്റ ചിത്രമായ ഒരു അഡാറ് ലവ്വിന്റെ തെലുങ്ക് പതിപ്പ് ലവ്വേര്‍സ് ഡേയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ താരം എത്തിയപ്പോഴാണ് കൈയിലും നെഞ്ചിലും പ്രിയ ടാറ്റൂ പതിപ്പിച്ചത് ക്യാമറ കണ്ണുകളില്‍ പതിഞ്ഞത്. ടാറ്റൂ കൃത്യമായി ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള വസ്ത്രമാണ് പ്രിയ തെരഞ്ഞെടുത്തിരുന്നത്.
‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് വരിയാണ് താരം കുത്തിവെച്ചിരിക്കുന്നതെന്ന് ചികഞ്ഞിരുന്ന കണ്ടെത്തിയിരിക്കുകയാണ് ടോളിവുഡിലെ സിനിമാ കോളങ്ങള്‍. കൈയില്‍ വി എന്നെഴുതി ഒരു റോസാപൂവും വരച്ചുവെച്ചിട്ടുണ്ട്. എന്തായാലും ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രം മലയാളത്തിനേക്കാള്‍ വലിയ റിലീസിനാണ് തെലുങ്കില്‍ ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍ ആയിരുന്നു ഓഡിയോ ലോഞ്ചിലെ മുഖ്യാതിഥി.