ആദ്യ ചിത്രത്തിലെ ആദ്യ ഗാനവും ടീസറും കൊണ്ടു തന്നെ ഇന്റര്‍നെറ്റ് സെന്‍സഷനായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ മുഖ്യ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. 70 കോടി ചെലവില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തിലാണ് താരമെത്തുന്നത്.
മലയാളിയായ പ്രശാന്ത് മാമ്പുള്ള സംവിധാനം ചെയ്യുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ഏറെയും ബോളിവുഡില്‍ നിന്നു തന്നെയുള്ളവരാണ്.
പൂര്‍ണമായും യു കെ യില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.അവിടെ ഉള്ള അതിശൈത്യം കഴിഞ്ഞു ജനുവരി പതിനഞ്ചിനു അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും.
ബോളിവുഡില്‍ നിന്നുള്ള ഒരു പ്രമുഖ നായകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അക്കാര്യം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
അടുത്ത ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും. ഫോര്‍ മ്യൂസികാണ് സംഗീതം നല്‍കുന്നത്. മലയാളിയായ സീനു സിദ്ധാര്‍ത്ഥ് ക്യാമറ ചലിപ്പിക്കുന്നു.