ആദ്യ ചിത്രം റിലീസാകുന്നതിനു മുമ്പ് തന്നെ ആഗോള തലത്തില്‍ ശ്രദ്ധേയരായ ജോഡിയാണ് പ്രിയാ വാര്യര്‍- റോഷന്‍ അബ്ദുള്‍ റൗഫ്. ഇവര്‍ ഒന്നിക്കുന്ന ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ താരങ്ങളുടെ പുതിയ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തിയ കേരളത്തിലെ ആദ്യ റിവേര്‍സ് ലൂപ് സാഹസിക വിനോദത്തിലാണ് ഇരുവരും പങ്കു ചേര്‍ന്നത്. വേറിട്ട അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് റോഷനാണ് ഇതിലേക്ക് പ്രിയയെ വിളിച്ചത്.