യഥാര്‍ത്ഥ പ്രണയം എല്ലാ കാലത്തും നിലനില്‍ക്കുന്നതാണെന്നും സാങ്കേതികതയ്ക്കും ആധുനികതയ്ക്കും അതിന്റെ മാജിക്കിനെ ഇല്ലാതാക്കാനാകില്ലെന്നും പറയുന്നു അഡാറ് നായിക പ്രിയാ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ ഒറ്റപ്പാട്ടിലൂടെ ഒറ്റ ദിവസം കൊണ്ട് നേടിയ താര പദവിയിലെ ഏറെ എക്‌സൈറ്റഡ് ആണെന്നും ടൈംസ് ഓഫ് ഇന്ത്യയോട് പ്രിയ വ്യക്തമാക്കി. തൃശൂര്‍ വിമല കോളെജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രിയ.
കണ്ണുകളിലൂടെയും പുരികത്തിലൂടെയുമെല്ലാം വെളിപ്പെടുത്തുന്ന സ്‌കൂള്‍ ക്രഷാണ് ചിത്രത്തിലുള്ളത്. ഏറ്റവും ക്യൂട്ടെസ്റ്റായ പ്രണയമാണിത്. ചിത്രത്തില്‍ ആദ്യം ചെറിയ വേഷമാണ് തനിക്ക് നീക്കിവെച്ചിരുന്നതെന്നും തന്റെ ചില എക്‌സ്പ്രഷന്‍സ് കണ്ട് പ്രധാന വേഷത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും പ്രിയ വ്യക്തമാക്കി.