ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 9ന്റെ റിലീസ് പ്രഖ്യാപിച്ചു. പാലയും സമീപ പ്രദേശങ്ങളുമായിരുന്നു ആദ്യ ഷെഡ്യൂളിലെ ലൊക്കേഷന്‍. രണ്ടാം ഷെഡ്യൂളില്‍ ഹിമാലയന്‍ മേഖലയിലാണ് പ്രധാനമായും ഷൂട്ടിംഗ് നടന്നത്. മൂന്നാം ഷെഡ്യൂള്‍ ഡെല്‍ഹി കേന്ദ്രീകരിച്ചായിരുന്നു. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. വാമിഖ ഹബ്ബിയും മമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. 100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് സിനിമാസിലെ പങ്കാളിത്തം അവസാനിപ്പിച്ച ശേഷം പ്രിഥ്വിരാജ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും നയനുണ്ട്. സോണി പിക്‌ചേര്‍സുമായി സഹകരിച്ചാണ് പ്രിഥ്രിരാജ് പ്രൊഡക്ഷന്‍സ് ചിത്രം അവതരിപ്പിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ