പൃഥ്വിരാജിന്‍റെ ‘കുരുതി’തുടങ്ങി

Prithviraj

സ്വന്തം നിര്‍മാണത്തില്‍ പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘കുരുതി’യുടെ ഷൂട്ടിംഗ് തുടങ്ങി. അനീഷ് പള്ള്യാലിന്‍റെ തിരക്കഥയില്‍ മനുവാര്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 9-നാണ് പൂജയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് തുടക്കമിട്ടത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കൊല്ലും എന്ന വാക്ക്.കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ് ലൈനോടെയാൺ് ചിത്രം എത്തുന്നത്


ഡിസംബര്‍ 9ന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന് അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ജേക്ക്സ് ബിജോയ് സംഗീതവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിക്കും. കോള്‍ഡ് കേസ് എന്ന ത്രില്ലര്‍ ചിത്രമാണ് പൃഥ്വിയുടേതായി പുരോഗമിക്കുന്ന മറ്റൊരു ചിത്രം.

Prithviraj will essay the lead role and bank roll the Manu Warrier directorial ‘Kuruthi’. Started rolling

Leave a comment

Your email address will not be published. Required fields are marked *