അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രിഥ്വിരാജ് ചിത്രം കൂടെയുടെ ഡിവിഡികള്‍ പുറത്തിറങ്ങി. നസ്‌റിയയുടെ തിരിച്ചുവരവ് എന്ന ആകര്‍ഷക ഘടകം കൂടിയുണ്ടായിരുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മള്‍ട്ടിപ്ലക്‌സുകളില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കേരള ബോക്‌സ് ഓഫിസില്‍ മൊത്തത്തില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്.
പാര്‍വതിയും നായികാ വേഷത്തിലുണ്ട്. മറാത്തി ചിത്രം ഹാപ്പി ജേണിയുടെ ഒരു അയഞ്ഞ റീമേക്കായി ഒരുക്കിയ ചിത്രം നഷ്ടപ്പെട്ടുപോയ ബന്ധങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും തിരികെപ്പിടിക്കുന്ന ജോഷ്വാ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. പ്രിഥ്വിയുടെ സഹോദരി വേഷത്തിലാണ് നസ്‌റിയ എത്തിയത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ