പൃഥ്വി- സുരാജ് ചിത്രം ജനഗണമനയുടെ ഫൈനല്‍ ഷെഡ്യള്‍ തുടങ്ങി

പൃഥ്വി- സുരാജ് ചിത്രം ജനഗണമനയുടെ ഫൈനല്‍ ഷെഡ്യള്‍ തുടങ്ങി

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ജനഗണമനയുടെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തുടങ്ങി. നേരത്തേ കൊറൊണ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നീളുകയായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തേ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ആണ് പൃഥ്വിക്ക് കോവിഡ് ബാധയുണ്ടായത്. ഷരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയാണ് ഒരുക്കുന്നത്.

Prithviraj and Suraj Venjarammood starrer Janaganamana is now on its final leg shoot. The Dijo Jose Antony directorial will hit theaters soon.

Latest Upcoming