അന്വേഷണവും ഹൊററും; ‘കോള്‍ഡ് കേസ്’ ട്രെയിലര്‍ കാണാം

Cold case Trailer
Cold case Trailer

പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂണ്‍ 30ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. അതിഥി ബാലനാണ് നായിക. ഏറെക്കാലത്തിനു ശേഷം ക്ലീന്‍ ഷേവ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ഏകദേശം 11 കോടി രൂപയ്ക്കാണ് കോള്‍ഡ് കേസിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്നാണ് വിവരം.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം അജയന്‍ ചാലിശ്ശേരി.

Here is the trailer for Prithviraj starrer ‘Cold case’. The Thanu Balak directorial will have a direct OTT release on Jun 3oth via Amazon Prime.

You may also like...

Leave a Reply

Your email address will not be published. Required fields are marked *