കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷന്റെ 2016ലെ യൂത്ത് ഐക്കൺ അവാർഡ് പൃഥ്വിരാജിന്. കലാ സാംസ്കാരിക മേഖലയിലെ അവാർഡാണ് താരത്തിന് ലഭിച്ചത്. ടേക്ക് ഓഫിന്റെ തിരക്കഥാകൃത്ത് പി വി ഷാജികുമാർ, ഫുട്‍ബോളര്‍ സി കെ വിനീത് എന്നിവർക്കും അവരവരുടെ മേഖലകളിൽ പുരസ്‌കാരം ലഭിച്ചു.