മണിരത്‌നത്തിന്റെ രാവണിലാണ് ഇതിനു മുമ്പ് വിക്രമും പ്രിഥ്വിരാജും ഒന്നിച്ചെത്തിയത്. നെഗറ്റിവ് കഥാപാത്രമായിരുന്നു ചിത്രത്തില്‍ പ്രിഥ്വിക്ക്. പ്രിഥ്വിരാജ് വീണ്ടും വിക്രത്തിന്റെ വില്ലനാകുന്നു എന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തില്‍ വേറിട്ടൊരു വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് സൂചന. നേരത്തേ തെന്നിന്ത്യന്‍ ഭാഷകളിലെ യുവ താരങ്ങളെ കൂട്ടിച്ചേര്‍ത്ത് തയാറാക്കുന്ന സിനിമയ്ക്കായി ഗൗതം മേനോന്‍ പ്രിഥ്വിരാജിന്റെ ഡേറ്റ് ചോദിച്ചിരുന്നു. പ്രിഥ്വി ഈ ചിത്രത്തിന് സമ്മതം മൂളിയെങ്കിലും മറ്റ് താരങ്ങളുടെ ഡേറ്റ് ശരിയാകാത്തതിനാല്‍ ആ ചിത്രം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഗൗതം മേനോന്‍ ധ്രുവനച്ചത്തിരത്തിലേക്ക് കടന്നത്. പ്രിഥ്വിരാജിനെ ഈ ചിത്രത്തിലെ നിര്‍ണായക വേഷത്തിലെത്തിക്കാന്‍ ഇതോടെ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നത്രേ.