പ്രിഥ്വിരാജിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വര്‍ഗത്തിലെ അഴിമതിക്കാരനായ പൊലീസ് ഓഫിസര്‍ സോളമന്‍. മലയാളത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളിലൊന്നായ ദേവാസുരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ വര്‍ഗം എം പദ്മകുമാറാണ് സംവിധാനം ചെയ്തത്. അഭിനയിച്ച ഏതെങ്കിലും ചിത്രം വീണ്ടും സംവിധാനം ചെയ്യണമെങ്കില്‍ ഏതു തെരഞ്ഞെടുക്കും എന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിഥ്വിരാജിന് നേരേ ഉയര്‍ന്നു. താരം മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ‘ കുറച്ചു ചിത്രങ്ങളുണ്ട്. അതില്‍ മറ്റൊരാള്‍ മികച്ച രീതിയില്‍ സംവിധാനം ചെയ്തുവെച്ചിരിക്കുന്ന ചിത്രമാണ് വര്‍ഗം. അത് വീണ്ടും സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്’.
പ്രിഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫര്‍ മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.
Tags:PrithvirajVargam